Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ശരത് യാദവിന് പാര്‍ട്ടി ചിഹ്നവും ഓഫീസും അനുവദിക്കണമെന്നാവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ശരത് യാദവിന് പാര്‍ട്ടി ചിഹ്നവും ഓഫീസും അനുവദിക്കണമെന്നാവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: ജെഡിയു വിമത നേതാവ് ശരത് യാദവ് പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി ഓഫീസുകളും  അനുവദിക്കണമെന്നാവശ്യപ്പെട്ട്  സമര്‍പ്പിച്ച അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാര്‍ട്ടി സാമാജികരുടെ പിന്തുണയടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ശരത് യാദവിന് സാധിക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്.
 
ജെഡിയു ചിഹ്നമായ അമ്പും, പാര്‍ട്ടി ഓഫീസുകളും തങ്ങള്‍ക്കനുവദിക്കണമെന്നും യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്നും അവകാശപ്പെട്ടാണ് ശരത് യാദവ് വിഭാഗത്തിന് വേണ്ടി ജാവേദ് റാസ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനോ രേഖകള്‍ ഹാജരാക്കാനോ ശരത് യാദവ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. അപേക്ഷ കമ്മീഷന്‍ തള്ളിയതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാകും യഥാര്‍ത്ഥ ജെഡിയു.