Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

മംഗളുരു: കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. കര്‍ണാടകയിലെ ഷിമോഗയ്ക്കടുത്ത് കോപ്പയിലാണ് സംഭവം. മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇന്നു പറഞ്ഞു എത്തിയവര്‍  തടഞ്ഞ് ആക്രമിക്കാന്‍ ഒരുങ്ങി. ഇതിനെ തുടര്‍ന്നാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ലോറിയില്‍ ഉണ്ടായിരുന്നവരും വ്യാപാരികളും ഒരുമിച്ചു ചേര്‍ന്ന് പ്രത്യാക്രമണം നടത്തുകയായിരുന്നു. 
മര്‍ദ്ദനത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരായ ശ്രീകര, അജിത്, പ്രഭാത്, ഗണേഷ്, സുദര്‍ശന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. വ്യാപാരികള്‍ ഗോരക്ഷാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ശേഷം കന്നുകലികളുമായി ലോറിയുമായി പോയി. കര്‍ണാടക ബിജെപി പ്രസിഡന്റ് ബിഎസ് യെദിയൂരപ്പയുടെ മണ്ഡലമായ ഷിമോഗയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.