Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ട്വന്റി-20 മത്സരങ്ങള്‍ക്ക് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും

ട്വന്റി-20 മത്സരങ്ങള്‍ക്ക് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും

എട്ട് വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ സജീവമാകുന്നതിന്റെ ഭാഗമായി പാക് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ട്വന്റി-20 മത്സരങ്ങള്‍ക്ക് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. പാകിസ്താനും ലോക ഇലവനും തമ്മില്‍ മൂന്ന് മത്സരങ്ങളാണ് തീരുമാനിച്ചത്. ആദ്യ കളി ഇന്ന് രാത്രി 7.30 ന് ആരംഭിക്കും.
 
ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക,ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അണി നിരക്കുന്ന ലോക ഇലവന്‍ തിങ്കളാഴ്ച്ച രാവിലെ ലഹോറിലെത്തി.