Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ശ്രീകൃഷ്ണൻ ജനിച്ചിട്ടില്ല : ശ്രീ ശ്രീ രവിശങ്കർ

ശ്രീകൃഷ്ണൻ ജനിച്ചിട്ടില്ല  : ശ്രീ ശ്രീ രവിശങ്കർ

ബംഗളൂരു: ശ്രീകൃഷ്ണൻ ജനിച്ചിട്ടില്ലെന്നും പ്രത്യക്ഷപ്പെട്ട ആ ദൈവസങ്കല്പത്തെ നാം പ്രതീകാത്മകമായി ആരാധിക്കുകയാണ് വേണ്ടതെന്നും ശ്രീശ്രീ രവിശങ്കർ അഭിപ്രായപ്പെട്ടു. തന്റ്റെ ശ്രീകൃഷ്ണ ജയന്തിസന്ദേശത്തിലാണ് ഗുരുജി വേറിട്ട ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
 
'ശ്രീകൃഷ്ണൻ ജനിച്ചിട്ടില്ല, പ്രത്യക്ഷപ്പെടുകയായിരുന്നു. പക്ഷേ, നമ്മൾ കൃഷ്ണന്റ്റെ ജനനം കൊണ്ടാടുന്നു. ദേവകിയും വസുദേവനുമാണ് കൃഷ്ണന് ജന്മം നൽകിയത്. 'വസു' എന്നാൽ ശ്വാസം അഥവാ പ്രാണൻ. ദേവകി എന്നാൽ 'ശരീരം'. കംസൻ ദേവകിയേയും വസുദേവനെയും തുറുങ്കിലടച്ചു. 'കംസൻ' അഹന്തയാണ്. ശരീരമാകുന്ന 'ദേവകി'യുടെ സഹോദരനാണ് 'കംസൻ' എന്ന അഹന്ത. അഹന്ത ശരീരത്തെയും ശ്വാസത്തെയും തടവിലാക്കുന്നു. ശരീര ശ്വാസ സംയോഗത്താൽ ആനന്ദമുണ്ടാകുന്നു. അതിനാലാണ് ശ്രീകൃഷ്ണനെ 'നന്ദലാലാ' എന്ന് വിളിക്കുന്നത്. 'നന്ദൻ' അല്ലെങ്കിൽ 'ആനന്ദൻ' എന്നാൽ ആനന്ദത്തിന്റ്റെ മൂർത്ത രൂപവും  ജ്ഞാനത്തിന്റ്റെയും അനന്തതയുടെയും പ്രതീകവുമാണ്‌, ഗുരുജി പറഞ്ഞു. അനന്തതയുടെ പ്രതീകമായ നീലനിറമാണ് കൃഷ്ണനെന്നും അദ്ദേഹം നിരീക്ഷിച്ചു.