Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി നാളെ പ​രി​ഗ​ണി​ക്കും

നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി നാളെ  പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പോലീസ് നിരീക്ഷണത്തിലുള്ള  സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി നാളെ  പ​രി​ഗ​ണി​ക്കും. അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നും പോ​ലീ​സി​ന്‍റെ ക​ന​ത്ത സ​മ്മ​ർ​ദം നേ​ടി​രാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കാ​ട്ടി​യാ​ണു നാ​ദി​ർ​ഷാ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നെ പി​ന്തു​ണ​യ്ക്കു​ന്ന തെ​റ്റാ​യ മൊ​ഴി​ക​ൾ പ​റ​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും നാ​ദി​ർ​ഷാ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 
അ​തേ​സ​മ​യം, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി നാ​ദി​ർ​ഷ​യ്ക്കെ​തി​രേ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി പു​റ​ത്താ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ  നാ​ദി​ർ​ഷ ത​നി​ക്ക് 25,000 രൂ​പ ന​ൽ​കി​യെ​ന്നാ​ണ് സു​നി​ൽ​കു​മാ​റി​ന്‍റെ മൊ​ഴി. ദി​ലീ​പ് നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​ണു പ​ണം കൈ​മാ​റി​യ​ത്. ദി​ലീ​പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് നാ​ദി​ർ​ഷ പ​ണം ന​ൽ​കി​യ​തെ​ന്നും സു​നി പ​റ​യു​ന്നു.
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ തയ്യാറെടുക്കുന്നതി​നി​ടെ നാ​ദി​ർ​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മു​ൻ​പ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ദി​ർ​ഷാ പ​റ​ഞ്ഞ​തു പ​ല​തും ക​ള​വെ​ന്നു പോ​ലീ​സി​നു തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. നാളെ ജാമ്യാപേക്ഷ കോടതിക്ക് മുൻപാകെ വരുമ്പോൾ ശക്തമായി എതിർക്കാൻ തന്നെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.