Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ആ​ദി​വാ​സി യു​വ​തി​യെ 10 യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

ആ​ദി​വാ​സി യു​വ​തി​യെ 10 യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

റായ്പ്പൂർ:ഛത്തീസ്‌ഗഡ്‌ ജങ്ഷപൂരിൽ  ആ​ദി​വാ​സി യു​വ​തി​യെ 10 യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി.  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​രു​ൾ​പ്പെ​ടെയാണ്  മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​തി​ക്രൂ​ര സം​ഭ​വം നടത്തിയത് . ഹാ​ത്ക​ല​യ്ക്കും കൈ​ക​ച്ചാ​റി​നും ഇ​ട​യി​ൽ ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി കാ​ട്ടി​ലൂ​ടെ പു​രു​ഷ സു​ഹൃ​ത്തു​മൊ​ത്ത് ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 
ഇ​വ​ർ ന​ട​ന്നു​പോ​കു​മ്പോ​ൾ യു​വാ​ക്ക​ളു​ടെ സം​ഘം ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഭ​യ​ന്ന് ഇ​രു​വ​രും ര​ണ്ടു ദി​ശ​ക​ളി​ലേ​ക്ക് ഓ​ടി​പ്പോ​യി. എ​ന്നാ​ൽ യു​വ​തി​യെ പി​ൻ​തു​ട​ർ​ന്ന യു​വാ​ക്ക​ൾ ഇ​വ​രെ പി​ടി​കൂ​ടു​ക​യും ക്രൂ​ര​മാ​യി​മ​ർ​ദി​ച്ച ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ കാ​ട്ട​രു​വി​യു​ടെ സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പെ​ട്ടു. യു​വ​തി ഇ​വി​ടെ 15 മ​ണി​ക്കൂ​റോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നു. പി​ന്നീ​ട് ഉ​ണ​ർ​ന്ന യു​വ​തി മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്ക് ന​ട​ന്നെ​ത്തി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.  പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ എ​ല്ലാ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.