Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിന് മർദനം

ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിന് മർദനം

ന്യൂഡൽഹി: സുഹൃത്തുക്കളോട്​ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിന് മർദനം. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ്​ സംഭവം. നോയിഡ സ്വദേശിയായ വരുൺ ഗുലാതി(22) ആണ് മര്‍ദ്ദനം ഏറ്റത്. വരുണും സുഹൃത്തും കോണാട്ട്​ പ്ലേസിലെ ഹോട്ടലിൽ വന്നിരുന്നു. ഹോട്ടലിൽ നിന്ന്​ സുഹൃത്തിനോട്​ സംസാരിക്കവെ അഞ്ചുപേരടങ്ങുന്ന സംഘം അടുത്തു വന്ന്​ എന്തിനാണ്​ ഇംഗ്ലീഷിൽ സംസാരിച്ചതെന്ന്​ ചോദിച്ച്​ മർദിക്കുകയായിരുന്നു. അതിനുശേഷം ഉടന്‍തന്നെ ഇവർ വാഹനത്തിൽ കയറിപ്പോയി. എന്നാൽ വാഹന നമ്പർ ​കുറിച്ചുവെച്ച വരുൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്​ പ്രതികളിൽ മൂന്നു പേരെ അറസ്റ്റ്​ ചെയ്തിട്ടുണ്ട്​