Thursday, January 18, 2018
Reg:No 91291/Kermal/2004/18734

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്; കൊച്ചിയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്; കൊച്ചിയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു

കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കൊച്ചിയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞതായി റിപ്പോർട്ട്. ഒക്ടോബർ ഏഴിനാണ് മത്സരം. 60, 150, 300 എന്നീ നിരക്കുകളിലായിരുന്നു ടിക്കറ്റുകൾ. ലോകകപ്പ് മത്സരങ്ങളില്‍ 8 എണ്ണം കൊച്ചിയിലാണ് നടക്കുക. 
ആദ്യദിനം രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകിട്ട് അഞ്ചിനു നടക്കുന്ന മത്സരത്തിൽ ബ്രസീൽ സ്പെയിനിനെയും രാത്രി എട്ടിനു നടക്കുന്ന മത്രസത്തിൽ നോർത്ത് കൊറിയ നൈജീരിയയേയും നേരിടും. 41,000 പേർക്കാണ് സ്റ്റേഡിയത്തിൽ ഇരിക്കാവുന്നത്.  ഒരുക്കങ്ങൾ പൂര്‍ത്തിയായ സ്റ്റേഡിയം ഉടന്‍ സംഘാടക സമിതിയ്ക്ക് കൈമാറും.