Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഉത്തരപേപ്പറില്‍ ചോദ്യം എഴുതിവച്ചു; ആറാം ക്ലാസുകാരിയെ അധ്യാപികമാർ അടിച്ചു കൊന്നു

ഉത്തരപേപ്പറില്‍ ചോദ്യം എഴുതിവച്ചു; ആറാം ക്ലാസുകാരിയെ അധ്യാപികമാർ അടിച്ചു കൊന്നു

മഞ്ചേശ്വരം: ആറാം ക്ലാസുകാരിയെ അധ്യാപികമാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. ഉപ്പള മണിമുണ്ടയിലാണ് സംഭവം. അബ്ദുൽ ഖാദർ--മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥിനിയുമായ ആയിഷ മെഹ്‌നാസ് (11) ആണ് കൊല്ലപ്പെട്ടത്. അഞ്ചു ദിവസം മുമ്പാണ് കുട്ടിക്ക് മർദ്ദനമേറ്റത്.
 
സ്‌കൂളിൽ നടന്ന പരീക്ഷയിൽ ഉത്തരപേപ്പറില്‍ ചോദ്യം എഴുതിവച്ചു എന്ന കാരണത്താലാണ് കുട്ടിയെ രണ്ടു അധ്യാപികമാർ ചേർന്ന് അടിച്ചത്. മറ്റു കുട്ടികളുടെ മുന്നിലിട്ടായിരുന്നു ക്രൂരമായ മര്‍ദ്ദനം. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ അധ്യാപികമാർ വീണ്ടും മർദിച്ചുവെന്ന് സഹപാഠിളായ മറ്റു കുട്ടികള്‍  പറയുന്നു. ബഹളം കേട്ട് എത്തിയ മറ്റു അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. നിലഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മംഗൽപാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.