Thursday, November 23, 2017
Reg:No 91291/Kermal/2004/18734

അണ്ടർ–17 ലോകകപ്പിന്‍റെ എല്ലാ വേദികളും 21ന് അകം കൈമാറും

അണ്ടർ–17 ലോകകപ്പിന്‍റെ  എല്ലാ വേദികളും 21ന് അകം കൈമാറും

ന്യൂഡൽഹി: അണ്ടർ–17 ലോകകപ്പിന്‍റെ  എല്ലാ വേദികളും 21ന് അകം പൂർണസ‍ജ്ജമാക്കി കൈമാറുമെന്ന് ടൂർണമെന്‍റെ ഡയറക്ടർ ഹവിയർ സെപ്പി പറഞ്ഞു. ഫൈനൽ വേദിയായ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഇന്നലെ ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതിക്കു കൈമാറിയിരുന്നു. ഈ വാരംതന്നെ ഗുവാഹത്തിയിലെ സ്റ്റേഡിയവും പൂർണസജ്ജമാകുമെന്നു സെപ്പി പറഞ്ഞു.>
ദുർഗാപൂജ ആഘോഷം വരാനുള്ളതിനാലാണു കൊൽക്കത്ത, ഗുവാഹത്തി വേദികളുടെ കൈമാറ്റം നേരത്തേയാക്കിയത്. കൊച്ചി ഉൾപ്പെടെ ബാക്കിയുള്ള നാലു വേദികൾ സെപ്റ്റംബർ 21ന് അകം സജ്ജമാകും. ഇതിനുശേഷം ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ സംഘം ഇന്ത്യയിലെത്തും.