Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

സംയുക്താ വര്‍മ്മയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

സംയുക്താ വര്‍മ്മയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

കൊച്ചി:ഒരുകാലത്തു മലയാളത്തിന്റെ പ്രിയ താരമായിരുന്ന  സംയുക്താ വര്‍മ്മയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു . ഒരു സമയത്തു  അരങ്ങില്‍ നിറഞ്ഞു കാണാന്‍ മലയാളികള്‍ ഏറെ കൊതിച്ച സംയുക്ത  വിവാഹത്തോടെ അഭിനയത്തില്‍ അല്‌പം ഇടവേളയെടുത്തെങ്കിലും പരസ്യ ചിത്രങ്ങളിലും മറ്റുമായി താരത്തിന്റ നിറസാന്നിധ്യം ഇപ്പോഴുമുണ്ട് . സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രം ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്‌ വൈറലാവുകയാണ്‌. സംയുക്താ വര്‍മ്മ യോഗ ചെയ്യുന്ന ചിത്രമാണ്‌ ഇപ്പോൾ  പ്രചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യന്‍  അന്തിക്കാടിന്‍റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ  പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ സംയുക്താ വര്‍മ്മ 18 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2002 ലാണ് ബിജു മേനോന്‍ സംയുക്തയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും വിട്ടു നിന്നത്.