Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

സ്വാശ്രയ മെഡിക്കൽ പ്രവേശനം: വിദ്യാർഥികളിൽനിന്നു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് കമ്മീഷൻ

സ്വാശ്രയ മെഡിക്കൽ പ്രവേശനം:  വിദ്യാർഥികളിൽനിന്നു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് കമ്മീഷൻ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളിൽനിന്നു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് രാജേന്ദ്ര ബാബു കമ്മീഷൻ. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിയായി കണക്കാക്കും. ഒരു വർഷത്തേക്കുള്ള ബാങ്ക് ഗ്യാരന്‍റി മാത്രമേ വിദ്യാർഥികളിൽനിന്നു വാങ്ങാവു എന്നും കമ്മീഷൻ നിർദേശിച്ചു. ഇതുസംബന്ധിച്ച നിർദേശം കമ്മീഷൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കു നൽകി.