Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

മൂന്ന് യുവാക്കള്‍ വീട്ടമ്മയെ ക്രൂരബലാത്സംഗം ചെയ്ത ശേഷം രഹസ്യ ഭാഗത്ത് ഗ്ലാസ് ബോട്ടില്‍ കുത്തിക്കയറ്റി

 മൂന്ന് യുവാക്കള്‍ വീട്ടമ്മയെ ക്രൂരബലാത്സംഗം ചെയ്ത ശേഷം രഹസ്യ ഭാഗത്ത് ഗ്ലാസ് ബോട്ടില്‍ കുത്തിക്കയറ്റി

കൊല്ക്കത്ത: ബംഗാളില് മൂന്ന് യുവാക്കള് ചേര്ന്ന് വീട്ടമ്മയെ ക്രൂരബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗത്ത് ഗ്ലാസ് ബോട്ടില് തള്ളിക്കയറ്റി. കൊല്ക്കത്തയില് നിന്ന് 195 കിലോമീറ്റര് അകല സെയ്ന്ത്യയില് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നടന്നത്. അക്രമികളില് ഒരാളെ സ്ത്രീക്ക് പരിചയമുണ്ടായിരുന്നു. ഇവരുടെ വീട്ടില് കയറിയാണ് ആക്രമണം നടത്തിയത്. 
 
ബഹളം കേട്ട് ഉറങ്ങികിടക്കുകയായിരുന്ന ഇവരുടെ മകള്‍ ഒച്ചവെച്ചങ്കിലും അയല്ക്കാര് സഹായിക്കാന് തയ്യാറായില്ലെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെയാണ് സ്ത്രീയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇവരുടെ നില അതീവ ഗുരതരാവസ്ഥയില്‍ ആണ്. ഇവര്ക്ക് അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും എന്നാല്‍  മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റുവാനുള്ള ശാരീരികാവസ്ഥയല്ല ഇപ്പോഴെന്നും ഡോക്ടര്മാര് പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതികള്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.