Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

"നാക്ക് അരിയും, ജീവന്‍ അപായപ്പെടുത്തും"; കാഞ്ച ഐലയ്യയ്ക്ക് വധഭീഷണി

ഹൈദരാബാദ്: തന്‍റെ പുസ്തകത്തിന്റെ പേരില് ഭീഷണിയുള്ളതായി എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്ത്തകനുമായ കാഞ്ച ഐലയ്യയുടെ പരാതി. "സാമാജിക സ്മഗളുരു കോളത്തൊള്ളു" (വൈശ്യാസ് ആര് സോഷ്യല് സ്മഗ്ളേഴ്സ്) എന്ന പുസ്തകമാണ് ഭീഷണിക്ക് കാരണമായതെന്നാണ് ഐലയ്യ പരാതിയില്‍ പറയുന്നു. 
 
ഞായറാഴ്ചയാണ് കാഞ്ച ഐലയ്യയെ ഫോണില്‍ വിളിച്ച് അജ്ഞാതര് ഭീഷണിപ്പെടുത്തിയത്. ഉടന്‍ തന്നെ  അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വ്വകലാശാല പോലീസ് സ്റ്റേഷനില് പരാതി നല്കി. തന്റെ നാക്ക് അരിയുമെന്നും ജീവന് അപായപ്പെടുത്തുമെന്നും അജ്ഞാതര് ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല് ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പോലീസ് സംരക്ഷണം നല്കണമെന്നും ഐലയ്യ പോലീസില് നല്കിയ പരാതിയില് പറയുന്നുണ്ട്.
 
പുസ്തകം പിന്‍വലിക്കണമെന്നും അതിലെ പല പരാമര്ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും പറഞ്ഞ് വൈശ്യ അസോസിയേഷന് പുസ്തകത്തിനെതിരെ പോലീസില് പരാതി നല്കിയിരുന്നു. പക്ഷെ പുസ്തകം പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോടെയാണ് ഭീഷണി ഫോണ് കോളുകള് ഇദ്ദേഹത്തിന് വന്ന് തുടങ്ങിയത്.