Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

'നാടിന്റെ വൃത്തിയും ശുചിത്വവും നോക്കാത്തവർ ''വന്ദേമാതരം " പാടണ്ട' പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ഷാഹിദ കമാൽ

'നാടിന്റെ വൃത്തിയും ശുചിത്വവും നോക്കാത്തവർ ''വന്ദേമാതരം

കൊല്ലം: 'നാടിന്റെ വൃത്തിയും ശുചിത്വവും
നോക്കാത്തവർ ''വന്ദേമാതരം " പാടണ്ട'
പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി രംഗത്തെത്തിയ ഇടതുപക്ഷ സഹയാത്രിക ഷാഹിദ കമലിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.ഷാഹിദയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: ഇങ്ങനെ പോയാൽ താമസിയാതെ
ഹൃദയ ശുചിത്വം ഇല്ലാത്ത താങ്കൾക്കും BJP യ്ക്കും
ജനം "ജനഗണ " പാടും. പരിസര ശുദ്ധിയെക്കാളും ആദ്യം ഉണ്ടാകേണ്ടത് സ്വന്തം മനസ്സിന്റെ ശുദ്ധിയാണ്.
സർ, താങ്കൾക്ക് മനസ്സാക്ഷി കുത്തില്ലാതെ പറയാൻ കഴിയുമോ?,താങ്കൾ നീതിമാനും സത്യസന്ധനും ആയ ഭരണാധികാരി ആണെന്ന്.ഗുജറാത്തിലേയ്ക്കൊന്നും ഞാൻ കടക്കുന്നില്ല. പക്ഷേ പ്രധാനമന്ത്രിയായതിനു ശേഷമുള്ള 3 വർഷം താങ്കൾ ഈ രാജ്യത്തെ ജനങ്ങളെ ദ്രോഹിച്ചതിന് കയ്യും കണക്കുമില്ല.അത് വിശദീകരിക്കാൻ ഒരു ദിവസത്തെ പത്രം മതിയാകില്ല. അനീതിയും, അസമത്വവും, അടിച്ചമർത്തലും, വിഭാഗീയതയും ജനങ്ങളെ പല തട്ടിലാക്കി.ജന്മാവകാശവും ഭരണഘടനാവകാരവും ഇന്ന്
രാജ്യത്ത് നിലനിൽക്കുന്നുണ്ടോ? ഇതുവരെ കണ്ടിട്ടില്ലാത്ത
അസഹിഷ്ണതയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ജനജീവിതം ഇത്രയും ദുസ്സഹവും ദുരിതപൂർണ്ണവുമായ ഒരു കാലം ഉണ്ടായിട്ടില്ല.വർഗ്ഗീയത അതിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിലാണ്. മതത്തിന്റെ പേരിൽ പശുവിന്റെ പേരിൽ തുടങ്ങി മത ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാൻ കാരണങ്ങൾ ഏറെയാണ്.
ദളിതർ, കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ എഴുത്തുകാർ 
തുടങ്ങിഎല്ലാ വിഭാഗം ജനങ്ങളും പീഢനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായി കൊണ്ടിരിക്കുന്നു.
'നോട്ട് നിരോധനം വൻ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞു കഴിഞ്ഞു.അങ്ങ് രാജ്യത്തെ അഭിസംബോധന
ചെയ്യുന്ന ഒരോ നിമിഷവും ഭാരതീയരായ "ഭായീടേയും ബഹന്റേയും" നെഞ്ചിടിപ്പ് സ്റ്റെതസ്കോപ്പിന്റെ സഹായമില്ലാതെ കേൾക്കാൻ സാധിക്കും.ആകെ ഉണ്ടായ നേട്ടം ജനങ്ങളെ ക്ഷമയോടെ കു  നിൽക്കാൻ (ബാങ്കിന്റേയും ATM ന്റേയും മുന്നിൽ) പഠിപ്പിച്ചു എന്നുള്ളതാണ്. മിച്ചം ആധാർ കാർഡും, പാൻ കാർഡും, ശൂന്യമായ ബാങ്ക് അക്കൗണ്ടും.
ദൈവങ്ങളുടെ പേരു പറഞ്ഞ് ഭരണം നടത്തുന്നവർ ഒന്നോർക്കുക" ഭരണാധികാരികൾ നീതിമാൻമാരും സത്യ സന്ധരുമല്ലങ്കിൽ രാജ്യം നശിക്കും" ..... ദൈവ വചനം.