Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ബ്ലൂവെയില്‍ ഭീഷണി; ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

ബ്ലൂവെയില്‍ ഭീഷണി; ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

ലക്‌നൗ: ആളെ കൊള്ളുന്ന ബ്ലൂവെയില്‍ ഗെയിമിനെ എങ്ങിനെ നിരോധിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ല. ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കൂടാതെ സ്‌കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാതാപിതാക്കളും ഇത് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ദിരാ നഗറില്‍ 14 വയസുകാരന്‍ ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തതിന് സാഹചര്യത്തിലാണ് നടപടി.
 
ഗെയിം നിരോധിക്കാന്‍ എല്ലാ ജില്ലകളിലേയും പോലീസ് മേധാവികള്‍ക്ക് ഉത്തര്‍പ്രദേശ് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഓരോ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഗെയിമിനെതിരെ പ്രവര്‍ത്തനം നടത്തണമെന്നും പോലീസിന് ഉത്തരവ് ലഭിച്ചു.