Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ടെക്സസില്‍ വെടിവയ്പ്പ്; എട്ട് മരണം

ടെക്സസില്‍ വെടിവയ്പ്പ്; എട്ട് മരണം

 ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ വീട്ടിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ എട്ട് പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ടെക്സസിലെ പ്ലാനോയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വെടിവയ്പിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്നും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.