Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

മലയാള സിനിമയിൽ നായികമാർക്ക് രണ്ടാംസ്ഥാനമാണുള്ളത്‌; ഭാവന

മലയാള സിനിമയിൽ നായികമാർക്ക് രണ്ടാംസ്ഥാനമാണുള്ളത്‌; ഭാവന

കൊച്ചി: മലയാള സിനിമയിൽ നായികമാർക്ക് രണ്ടാംസ്ഥാനമാണുള്ളതെന്നു നടി ഭാവന. സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നടിമാർക്കില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചില്‍. സിനിമയിൽ നടിമാരേ ആവശ്യമില്ലെന്ന നിലാപാടാണ് പലരും സ്വീകരിക്കുന്നത്. 
തന്‍റെ സിനിമകൾ സൂപ്പർഹിറ്റ് ആയപ്പോഴും തനിക്ക് കൂടുതൽ പ്രതിഫലമൊന്നും ആരും ഓഫർ ചെയ്തിട്ടില്ലെന്നും ഭാവന വെളിപ്പെടുത്തി. തന്‍റെ കരിയറിൽ സൂപ്പർ ഹിറ്റായിട്ടുള്ള സിനിമകൾ ധാരാളമുണ്ടെങ്കിലും അതൊന്നും തനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി തന്നിട്ടില്ലെന്നും ഭാവന പറഞ്ഞു. 
 വിവാഹത്തിന് ശേഷവും അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാവന പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആളാണ് വരനായ കന്നഡ പ്രൊഡ്യൂസർ നവീൻ. എന്‍റെ എല്ലാ സംരഭങ്ങളിലും അദ്ദേഹം പിന്തുണച്ചിട്ടുണ്ടെന്നും ഭാവന പറഞ്ഞു.