Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യന്‍ ടീമിനായി ബിസിസിഐ വിമാനം വാങ്ങണം; കപിൽ ദേവ്

ഇന്ത്യന്‍ ടീമിനായി ബിസിസിഐ വിമാനം വാങ്ങണം; കപിൽ ദേവ്

ന്യൂഡൽഹി: ഇന്ത്യന്‍ ക്രികെറ്റ് ടീമിന്‍റെ വിദേശ യാത്രകൾക്കായി ബിസിസിഐ വിമാനം വാങ്ങണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ‘‘ബിസിസിഐയ്ക്ക് ഇപ്പോൾ നല്ല രീതിയിൽ വരുമാനമുണ്ടല്ലോ. അപ്പോൾ ഒരു സ്വകാര്യ വിമാനം വാങ്ങുന്നതിൽ തെറ്റില്ല. കളിക്കാരുടെ സമയവും ആരോഗ്യവും ഉറപ്പു വരുത്താന്‍  ഇതു സഹായിക്കും. അഞ്ചു വർഷം മുൻപേ ബിസിസിഐ ഇതു ചെയ്യേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം..’’– കപിൽ പറഞ്ഞു. 
താരങ്ങൾക്കു താമസിക്കാനായി ബിസിസിഐ ഗസ്റ്റ് ഹൗസുകൾ നിർമിക്കണമെന്ന് കപിൽദേവ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.