Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

മാവേലിക്കര താലൂക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ 62 കോടിയുടെ തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി

 മാവേലിക്കര താലൂക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ 62 കോടിയുടെ തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി

മാവേലിക്കര: മാവേലിക്കര താലൂക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ തഴക്കര ബ്രാഞ്ചില്‍ വന്‍ വായ്പാ തട്ടിപ്പ്. 62 കോടി രൂപയുടെ തട്ടിപ്പാണ് ശാഖയില്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് ശാഖാ മാനേജര്‍ ജ്യോതി മധു, സീനിയര്‍ ക്ലാര്‍ക്ക് ബിന്ദു ജി. നായര്‍, ജൂനിയര്‍ ക്ലാര്‍ക്ക് കുട്ടി സീമ ശിവ എന്നിവരെ പുറത്താക്കി. 
 
വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വായ്പ എടുത്തും ഇല്ലാത്ത പണയ ഉരുപ്പടികളുടെ പേരില്‍ സ്വര്‍ണ്ണ പണയ വായ്പ നല്‍കിയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.