Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

യൂണിഫോം ധരിച്ചില്ല; അഞ്ചാം ക്ലാസുകാരിയെ അധ്യാപിക ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേയ്ക്ക് അയച്ചു

യൂണിഫോം ധരിച്ചില്ല; അഞ്ചാം ക്ലാസുകാരിയെ അധ്യാപിക ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേയ്ക്ക് അയച്ചു

ഹൈദരാബാദ്: സ്‌കൂള്‍ യൂണിഫോം ധരിക്കാതെയെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേയ്ക്ക് അയച്ചതായി പരാതി. ഹൈദരാബാദിലെ സ്വകാര്യ വിദ്യാലയത്തിലാണ് കുട്ടിയോട് അധ്യാപകരുടെ ക്രൂരത. കുട്ടിയുടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്ത് വന്നത്. 
 
കഴുകിയിട്ട യൂണിഫോം ഉണങ്ങാത്തതിനാല്‍ കളര്‍ വസ്ത്രം ധരിച്ചാണ് കുട്ടി സ്കൂളില്‍ എത്തിയത്. ഇതിന്  അധ്യാപകര്‍ കുട്ടിയെ അടിക്കുകയും വഴക്കു പറയുകയും ചെയ്തു. പിന്നീട് ബാത്‌റൂമില്‍ പോകാന്‍ പോയ കുട്ടിയോട് "നീ ആണ്‍കുട്ടികളുടെ  ബാത്‌റൂമില്‍ പോയാല്‍ മതി"യെന്ന് പറഞ്ഞു. ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു ഇത്. കുഞ്ഞിന്റെ പരാതി മാതാപിതാക്കള്‍ വീഡിയോയാക്കി ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടു.
 
<p>അലക്കിയിട്ട യൂണിഫോം ഉണങ്ങിയിട്ടില്ലെന്ന് മാതാപിതാക്കള്‍ സ്കൂള്‍ ഡയറിയില്‍ എഴുതിയിരുന്നു. ഇത് അധ്യാപകര്‍ അംഗീകരിച്ചില്ല. സംഭവത്തിനുശേഷം ഭയം മൂലം കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറായിട്ടില്ല. സംഭവം വിവാദമായതോടെ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മനഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു പറഞ്ഞു.