Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ബാങ്ക് ശാഖകളിൽ സാധാരണക്കാരായ ഇടപാടുകാര്‍ വരേണ്ടെന്ന് എസ്.ബി.ഐ

ബാങ്ക് ശാഖകളിൽ സാധാരണക്കാരായ ഇടപാടുകാര്‍ വരേണ്ടെന്ന് എസ്.ബി.ഐ

തൃശൂർ: ബാങ്ക് ശാഖകളിൽ ചെറുകിട ഇടപാടുകാരായ സാധാരണക്കാര്‍ വരേണ്ടെന്ന് എസ്.ബി.ഐ. ലയനശേഷം എസ്.ബി.ഐയിൽ എത്തിയ എസ്.ബി.ടി ജീവനക്കാർക്കുവേണ്ടി നടക്കുന്ന നിരന്തരപരിശീലനത്തിലാണ്  എസ്.ബി.െഎ മേധാവികൾ ഇക്കാര്യം പറയുന്നത്. ‘എസ്.ബി.ടിക്കാർ’ ഇടപാടുകാരോട് സംസാരിച്ച് സമയം പാഴാക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ഇവർ ഒക്ടോബറിനുശേഷം സാധാരണ ഇടപാടുകാർ ബാങ്കിൽ നേരിട്ട് എത്തുന്നത് പരമാവധി ഇല്ലാതാക്കണമെന്ന് നിർദേശിക്കുന്നു. 
 
ചെറുകിട സംരംഭകർ വ്യവസായം തുടങ്ങാൻ ബാങ്ക് വായ്പയെ ആശ്രയിക്കരുതെന്ന് എസ്.ബി.ഐ ചെയർപേഴ്സൻ അരുന്ധതി ഭട്ടാചാര്യ നേരത്തെ പറഞ്ഞിരുന്നു. വായ്പ തിരിച്ചടക്കാനാവാതെ കിട്ടാക്കടമാവുകയും നടപടി നേരിടേണ്ടി വരികയും ചെയ്യുമെന്നാണ് അവർ ഉദ്ദേശിച്ചത്. കൗണ്ടറുകൾ വഴിയുള്ള ഇടപാടുകൾ പരമാവധി കുറക്കണമെന്നും ഡിജിറ്റൽ, മൊബൈൽ ബാങ്കിങിന് േപ്രരിപ്പിക്കണമെന്നുമാണ് ജീവനക്കാർക്കുള്ള നിരന്തര നിർദേശം. ഇടപാടുകാരുടെ ചോദ്യങ്ങൾക്ക് സാങ്കേതിക സംവിധാനത്തിലൂടെ മറുപടി നൽകാൻ ‘എസ്.ബി.ഐ ഇൻറലിജൻറ് അസിസ്റ്റൻറ്’ എന്ന സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് രംഗത്ത് റോബോട്ടിക്സിെൻറ സാധ്യതയും എസ്.ബി.ഐ പരീക്ഷിക്കുന്നുണ്ട്. എസ്.ബി.ടിയെ ലയിപ്പിച്ചശേഷം സേവന നിരക്കുകൾ ഏർപ്പെടുത്തിയും മിനിമം ബാലൻസില്ലാത്തവർക്ക് പിഴ ചുമത്തിയും ചെറുകിട ഇടപാടുകാരെ പരമാവധി അകറ്റുന്ന നയമാണ് എസ്.ബി.ഐയുടേത്. 
 
മിനിമം ബാലൻസ് വ്യവസ്ഥ പാലിക്കാത്തതിന് മൂന്നു മാസത്തിനിടെ 235 കോടി രൂപ പിഴ ചുമത്തിയെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഓരോ എസ്.ബി.െഎ ശാഖയിലും 10 മുതൽ 15 വരെ അക്കൗണ്ടുകൾ ദിനേന നിർത്തലാക്കുന്നുണ്ടെന്ന് എസ്.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സമ്മതിക്കുന്നു. ലയനശേഷം അധിക ശാഖകൾ നിർത്തലാക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്.