Thursday, November 23, 2017
Reg:No 91291/Kermal/2004/18734

സിനിമ മേഖലയില്‍ നിന്നും തന്നെ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു:നടന്‍ അനുപ് ചന്ദ്രൻ

സിനിമ മേഖലയില്‍ നിന്നും തന്നെ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു:നടന്‍ അനുപ് ചന്ദ്രൻ

ആലപ്പുഴ: സിനിമ മേഖലയില്‍ നിന്നും തന്നെ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചെന്നു നടന്‍ അനുപ് ചന്ദ്രൻ. ദിലീപ് തന്നെ ഒതുക്കിയെന്നാണ് അനൂപ് പറയുന്നത്. മോസ് ആന്‍ഡ് കാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മിമിക്രിക്കെതിരേ അഭിപ്രായം പറഞ്ഞതാണ് പകയ്ക്ക് കാരണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനു മുന്നിലാണ് അനൂപ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.ദിലീപ് പ്രീതികര ദാഹിയാണെന്നും എതിർക്കുന്നവരെ ഏതുരീതിയിലും ഇല്ലാതാക്കാൻ ശ്രെമിക്കുമെന്നും അനൂപ് പറഞ്ഞു.