Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

നരേന്ദ്രമോദിയുടേയും യോഗി ആദിത്യനാഥിന്‍റേയും ചിത്രം വരച്ച മുസ്‌ലിം വീട്ടമ്മക്ക് മര്‍ദ്ദനം

നരേന്ദ്രമോദിയുടേയും യോഗി ആദിത്യനാഥിന്‍റേയും ചിത്രം വരച്ച മുസ്‌ലിം വീട്ടമ്മക്ക് മര്‍ദ്ദനം

ലക്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേയും ചിത്രം വരച്ച മുസ്‌ലിം വീട്ടമ്മയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ നിന്ന് ഇറക്കി വിട്ടു. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. നഗ്മ പ്രവീണിനെ ഭർത്താവ് പർവേസ് ഖാനും മറ്റു ചിലരും ചേർന്നു മർദിക്കുകയായിരുന്നുവെന്ന് യുവതിയുടെ അച്ഛൻ ഷംഷെർ ഖാൻ നൽകിയ പരാതിയിൽ പറയുന്നു. 
 
യുവതിക്ക് മാനസിക നില നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് ഖാൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും എസ്പി പറഞ്ഞു.