Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു.

14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു.

കോഴിക്കോട്: 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. വയറുവേദനയെ തുടര്‍ന്നുള്ള പരിശോധനിയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
സ്‌കൂളധികൃതരാണ് വിവരം പുറത്തറിയിച്ചത്. ഗ്രോത്രാചാര പ്രകാരം പെണ്‍കുട്ടിയുടെ വിവാഹം നടന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. കോളനിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പുറത്തു നിന്നും ആളുകള്‍ കോളനിയില്‍ എത്തുന്നുണ്ടെന്നും കോളനിയുമായി അടുത്ത ബന്ധമുള്ള സ്‌കൂളധികൃതര്‍ ആറുമാസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ അന്വേഷണമൊന്നും ഉണ്ടായില്ലെന്നാണ് പറയപ്പെടുന്നത് .കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങളും സഹായവുമെത്താറില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 36 വീടുകളാണ് ഈ കോളനിയിലുള്ളത്.