Thursday, November 23, 2017
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസ്; ഈ മാസം 13 ന് ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നല്‍കും

നടിയെ ആക്രമിച്ച കേസ്; ഈ മാസം 13 ന് ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഈ മാസം 13 ന് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നല്‍കും. അറസ്റ്റിലായത്തിനുശേഷം ദിലീപ് ഒരു തവണ മജിസ്ട്രേറ്റ് കോടതിയിലും രണ്ടു തവണ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാല്‍ രണ്ടു കോടതികളും  ജാമ്യാപേക്ഷ തള്ളുകയായിരുന്നു. 
 
അന്വേഷണത്തിെൻറ പ്രധാനഘട്ടം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും പ്രധാനമായും ഹര്‍ജിയിൽ ആവശ്യപ്പെടുക. കഴിഞ്ഞ ബുധനാഴ്ച പിതാവിെൻറ ശ്രാദ്ധച്ചടങ്ങിൽ പെങ്കടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. ഇൗ സമയത്ത് ഉപാധികൾ വീഴ്ചകൂടാതെ പാലിച്ചതും ഹര്‍ജിയിൽ സൂചിപ്പിക്കും. എന്നാൽ, ദിലീപിെൻറ ഹര്‍ജിയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.