Saturday, September 23, 2017
Reg:No 91291/Kermal/2004/18734

അതിരപ്പളളി പദ്ദതി വീണ്ടും ചർച്ചയാകുന്നു . പദ്ദതി നടപ്പാക്കുക തന്നെ വേണമെന്ന് കെ മുരളീധന്‍

അതിരപ്പളളി പദ്ദതി വീണ്ടും ചർച്ചയാകുന്നു .  പദ്ദതി നടപ്പാക്കുക തന്നെ വേണമെന്ന് കെ മുരളീധന്‍

തിരുവനന്തപുരം: അതിരപ്പളളി പദ്ദതി വീണ്ടും ചർച്ചയാകുന്നു  
പദ്ദതി നടപ്പാക്കുക തന്നെ വേണമെന്ന് കെ മുരളീധന്‍ അഭിപ്രായപ്പെട്ടു . പദ്ദതി വേണ്ടെന്ന യുഡിഎഫ് നിലപാട് തള്ളിയാണ് മുൻ വൈദ്യുത മന്ത്രി കൂടിയായ കെ മുരളീധരന്‍ എംഎല്‍എയുടെ അഭിപ്രായം 
പദ്ദതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള  യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് കടകവിരുദ്ദമായ നിലപാടാണ് ഇപ്പോള്‍ കെ മുരളീധരന്‍ സ്വീകരിച്ചിരിക്കുന്നത്. അതിരപ്പളളി പദ്ദതി നടപ്പാക്കണമെന്ന് വൈദ്യുത മന്ത്രി എംഎം മണി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സിപിഐ ഉൾപ്പെടെയുള്ള  ഘടകകക്ഷികളുടെ എതിര്‍പ്പിനെ വകവക്കാതെയായിരുന്നു മണിയുടെ പ്രസ്താവന. അതിരപ്പളളി ജലവൈദ്യുത പദ്ദതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്നും പദ്ദതി നടപ്പിലാക്കാന്‍ തന്നെയാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടെയും തീരുമാനമെന്നും മണി പറഞ്ഞിരുന്നു.