Thursday, November 23, 2017
Reg:No 91291/Kermal/2004/18734

വിദ്വേഷ പ്രസം ഗത്തിനു ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു.

വിദ്വേഷ പ്രസം ഗത്തിനു ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസം
ഗത്തിനു ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വി ഡി സതീശന്‍ എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ക്കാണ് കേസെടുത്തിട്ടുള്ളത് . ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന തരത്തില്‍ മുതലക്കുളത്ത് 2006ല്‍ പ്രസംഗിച്ചെന്ന് കണ്ടെത്തിയതിനെ തുര്‍ന്ന് നേരത്തെ കോഴിക്കോട് കസബ പൊലീസ് ശശികലയ്ക്കെതിരെ കേസെടുത്തിരിന്നു.