Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ബി​ജെ​പി സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ സി പി എം ഓഫീസിൽ ഓടിക്കയറി

കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ബി​ജെ​പി സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ  സി പി എം ഓഫീസിൽ ഓടിക്കയറി

കോ​ട്ട​യം:കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ബി​ജെ​പി സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ  സി പി എം ഓഫീസിൽ ഓടിക്കയറിയത് വിവാദമാകുന്നു. ബി​ജെ​പി സ​ർ​ക്കാ​രി​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടും പ​ഴ​യ സി​പി​എം ബാ​ന്ധ​വം മ​റ​ക്കാ​തെ പ​ഴ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​പ്പോ​ൾ രാ​ഷ്ട്രീ​യം മ​റ​ന്ന് ത​ന്‍റെ പ​ഴ​യ ത​ട്ട​കമായ കൂ​രാ​ലി​യി​ൽ സി​പി​എം എ​ലി​ക്കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് ക​ണ്ണ​ന്താ​നം ഓ​ടി​ക്ക​യ​റിയത് . 
ബി​ജെ​പി ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ ഞാ​യ​റാ​ഴ്‌​ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പൊ​ൻ​കു​ന്ന​ത്തെ സ്വീ​ക​ര​ണം ക​ഴി​ഞ്ഞ് പ​ള്ളി​ക്ക​ത്തോ​ട്ടി​ലേ​ക്കു പോ​കും വ​ഴി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി എ​ന്നി​വ​രു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്നാ​ണ് സി​പി​എം ഓ​ഫീ​സി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്. കൂ​രാ​ലി​യി​ൽ സ്വീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കൂ​ടെ​യു​ള്ള​വ​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം മു​ൻ​കാ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട് പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. ഓഫീസിൽ വന്നപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കൾക്ക് വിസ്മയം.