Thursday, November 23, 2017
Reg:No 91291/Kermal/2004/18734

യു​എ​സ് ഓ​പ്പ​ണ്‍ കീരീടം റാ​ഫേ​ല്‍ ന​ദാ​ലി​ന്

യു​എ​സ് ഓ​പ്പ​ണ്‍ കീരീടം റാ​ഫേ​ല്‍ ന​ദാ​ലി​ന്

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം റാ​ഫേ​ല്‍ ന​ദാ​ലി​ന് . ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്‌​സ​ണെ ‌നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോല്‍പ്പിച്ചാണ് ന​ദാ​ല്‍  കി​രീ​ടം സ്വന്തമാക്കിയത്. യു​എ​സ് ഓ​പ്പ​ണി​ൽ മൂ​ന്നാം കി​രീ​ടമാണ് ന​ദാ​ലി​ന്‍റെത്‌. ഇതോടെ നദാലിന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നാ​റാ​യി. 
ആ​ദ്യ ഗ്രാ​ന്‍​സ്‌​ലാം കീരീടം എന്നാ മോഹവുമായി ഫൈ​ന​ലി​നി​റ​ങ്ങി​യ ആ​ന്‍​ഡേ​ഴ്‌​സ​ണെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ന​ദാ​ൽ ജ​യി​ച്ചത്‌. സ്കോര്‍  6-3 6-3, 6-4. ന​ദാ​ലും ആ​ന്‍​ഡേ​ഴ്‌​സ​ണും മു​ന്‍പ് നാ​ലു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം ന​ദാ​ലി​നൊ​പ്പ​മാ​യി​രു​ന്നു.