Saturday, September 23, 2017
Reg:No 91291/Kermal/2004/18734

അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം കാലികപ്രസക്തമല്ലാത്ത വിഷയമാണെന്ന് ദേവസ്വം മന്ത്രി

അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം കാലികപ്രസക്തമല്ലാത്ത വിഷയമാണെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകുന്നത് കാലികപ്രസക്തമല്ലാത്ത വിഷയമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  അജയി  തറയിലിന്‍റെ  അഭിപ്രായത്തിനെതിരേ പ്രതികരിക്കുകയായിരുന്നു മന്ത്രി . ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകണമെന്ന് ദേവസ്വം ബോർഡ് അംഗം അജയ് തറയില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 
ഗുരുവായൂർ ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും പ്രവേശന സ്വാതന്ത്ര്യമുണ്ടെന്നും ദേവസ്വം ബോർഡ് അംഗത്തിന്‍റെ പ്രസ്താവന അനാവശ്യ ചർച്ചയ്ക്ക് വഴിവയ്ക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.