Friday, November 24, 2017
Reg:No 91291/Kermal/2004/18734

മന്ത്രിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തല്‍; ഉടമസ്ഥാവാകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വനം വകുപ്പിന്‍റെ നോട്ടീസ്

മന്ത്രിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തല്‍; ഉടമസ്ഥാവാകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വനം വകുപ്പിന്‍റെ നോട്ടീസ്

പത്തനംതിട്ട: വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കൊല്ലം ആശ്രാമം ക്ഷേത്രത്തിൽ നടക്കിരുത്തുന്നത്  ഉടമസ്ഥാവകാശമില്ലാത്ത ആനയെ. വനം വകുപ്പിന്‍റെ  രേഖകളിൽ ആനയ്ക്ക് ഉടമസ്ഥാവകാശമില്ലെന്ന് കണ്ടെത്തി. നടക്കിരുത്തുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് നടപടി.  ആനയുടെ ഉടമസ്ഥാവാകാശ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വനം വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. . 
 
വനം വകുപ്പിെൻറ മാർഗനിർദേശപ്രകാരം 2003 ഒക്ടോബർ 11നുമുമ്പ് ചീഫ് വൈൽഡ് വാർഡൻ നൽകിയ ഉടമസ്ഥാവകാശ സർട്ടഫിക്കറ്റ് ഉണ്ടായിരിക്കണം. ഈ ആനക്ക് സർട്ടഫിക്കറ്റില്ല. അസമിൽനിന്ന് കൊണ്ടുവന്നതായി പറയുന്നു. എന്നാൽ, ആനയെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് സുപ്രീംകോടതിയുടെ വിലക്കുണ്ട്. കേരള നാട്ടാന പരിപാലന ചട്ടപ്രകാരം ആനയെ സംരക്ഷിക്കാൻ ക്ഷേത്രത്തിലുള്ള സൗകര്യങ്ങൾ സംബന്ധിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസറുടെ സർട്ടിഫിക്കറ്റും വേണ്ടതുണ്ട്. കൊല്ലത്തെ വനം ഡിവിഷനിൽ ഇതുസംബന്ധിച്ച് അപേക്ഷ പോലും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.
 
ആനയെ നടക്കിരുത്തുന്നതു സംബന്ധിച്ച്  ഇടുക്കി എസ്.പി.സി.എ, തൃശൂരിലെ ആനപ്രേമി സംഘം എന്നിവർ പരാതി നൽകിയതിനെത്തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, നാട്ടാന പരിപാലന ജില്ല സമിതിയുടെ അധ്യക്ഷനെന്നനിലയിൽ ആനയെ നടക്കിരുത്തൽ ചടങ്ങ് നിരോധിക്കാൻ കലക്ടർക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.