Friday, November 24, 2017
Reg:No 91291/Kermal/2004/18734

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബ് ആക്രമണം; 2 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബ് ആക്രമണം; 2 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കൂത്തുപറമ്പിനടുത്ത് പാലാപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബ് ആക്രമണം. അക്രമണത്തില്‍ 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലാപ്പറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍ (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു.