Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഗുർമീതിന്റെ ദേരാ സച്ചാ സൗദയിൽ നിന്നും 14 മൃതദേഹങ്ങൾ ആശുപത്രിക്കു കൈമാറിയതായി റിപ്പോർട്ട്

ഗുർമീതിന്റെ ദേരാ സച്ചാ സൗദയിൽ നിന്നും 14 മൃതദേഹങ്ങൾ ആശുപത്രിക്കു കൈമാറിയതായി റിപ്പോർട്ട്

ലക്നോ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീർ റാം റഹീമിന്‍റെ ദേരാ സച്ചാ സൗദയിൽനിന്നു 14 മൃതദേഹങ്ങൾ യുപിയിലെ ആശുപത്രിക്കു കൈമാറിയതായി റിപ്പോർട്ട്. ലക്നോവിലെ ജിസിആർജി ഇൻസിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് മതിയായ രേഖകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം യുപി സർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
 
അതേസമയം, സിർസയിലെ ദേരാ സച്ചാ സൗദയുടെ ആശ്രമത്തിൽ പോലീസ് പരിശോധന തുടരുകയാണ്. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വെള്ളിയാഴ്ചയാണ് പോലീസ് ആശ്രമത്തിൽ പരിശോധന തുടങ്ങിയത്. ആശ്രമത്തിൽനിന്നു പ്ലാസ്റ്റിക് നാണയങ്ങൾ, ഹാർഡ് ഡിസ്ക്, കംപ്യൂട്ടറുകൾ, കാറുകൾ തുടങ്ങി നിരവധി വസ്തുകൾ പോലീസ് പിടിച്ചെടുത്തിരുന്നു.