Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ദിനകരന് തിരിച്ചടി; ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി

ദിനകരന് തിരിച്ചടി; ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന് തിരിച്ചടി. ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് നടത്തണമെന്നാവശ്യപ്പെട്ട് ദിനകരന്‍ വിഭാഗവും ഡിഎംകെയും ഹര്‍ജി നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും ഈ മാസം 20ന് വീണ്ടും പരിഗണിക്കും. 
 
വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ കക്ഷി ചേരാന്‍ ദിനകരന്‍ പക്ഷത്തിന് കോടതി അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ അയോഗ്യരാക്കുമോയെന്ന് അറിയിക്കാന്‍ അഡ്വ. ജനറലിനോടും കോടതി നിര്‍ദ്ദേശം നല്‍കി.