Thursday, November 23, 2017
Reg:No 91291/Kermal/2004/18734

രാജസ്ഥാനിലെ കര്‍ഷകസമരം വിജയിച്ചു; 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം

രാജസ്ഥാനിലെ കര്‍ഷകസമരം വിജയിച്ചു; 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം

ജയ്പൂര്‍ :  രാജസ്ഥാനിലെ കര്‍ഷക സമരത്തിന് ഐതിഹാസികമായ വിജയം. 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ പ്രഖ്യാപിച്ചു. 
 
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില് ‍13 ദിവസമായി നടന്നുവന്ന സമരമാണ് വിജയം കണ്ടത്. സമര നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമവായ ധാരണ ഉണ്ടായത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ സംസ്ഥാന കൃഷിമന്ത്രി പ്രഹ്‌ളാദ് സെയിനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
 
സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. 50000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും. എട്ടുലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. യു.പി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങള്‍ ഇതാണ്.
 
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ സമരം ജനകീയപ്രക്ഷോഭമായി മാറുകയായിരുന്നു.