Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദര്‍ശനം; സിപിഎം വിശദീകരണം തേടും

കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദര്‍ശനം; സിപിഎം വിശദീകരണം തേടും

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം വിശദീകരണം തേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയില്ലെന്നും  മന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം പാര്‍ട്ടി തീരുമാനം അറിയിക്കുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം\ത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
 
കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും കാണിക്ക അര്‍പ്പിക്കുകയും ചെയതു. കൂടാതെ അന്നദാനത്തിനും പണം നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പിന്നീട് ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയുമുണ്ടായി. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സിപിഎമ്മില്‍ അതൃപ്തി ഉണ്ടായത്. 
 
സിപിഎം നേതാക്കള്‍ പൊതുവെ വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയത് സിപിഎമ്മില്‍തന്നെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.