Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

സർക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ പക്ഷത്തെ എംഎൽഎമാർ ഹൈക്കോടതിയില്‍

സർക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ പക്ഷത്തെ എംഎൽഎമാർ ഹൈക്കോടതിയില്‍

ചെന്നൈ: പളനിസ്വാമി സർക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യം ഉന്നയിച്ച് ദിനകരൻ പക്ഷത്തെ എംഎൽഎമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഉടന്‍ തന്നെ സഭ വിളിച്ചു ചേർത്ത് വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് എംഎൽഎമാർ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 
 
വിശ്വാസവോട്ട് നേടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കോടതി ദിനകൻ പക്ഷത്തെ എംഎൽഎമാർക്ക് അനുമതി നൽകിയിട്ടുണ്ട്. 
 
234 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പളനിസ്വാമി സർക്കാരിന് ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ 118 പേ​​​ർ വേ​​​ണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. ദിനകരൻ പക്ഷത്തുള്ള 19 എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.