Thursday, November 23, 2017
Reg:No 91291/Kermal/2004/18734

ഗിരിൻ ഗോവിന്ദിന് സ്വീകരണവും ശക്തിക്രിയയും

ഗിരിൻ ഗോവിന്ദിന് സ്വീകരണവും ശക്തിക്രിയയും

തിരുവനന്തപുരം: ശ്രീശ്രീ രവിശങ്കർ പുതുതായി അവതരിപ്പിക്കുന്ന ശക്തിക്രിയ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്തെത്തുന്ന  പ്രമുഖ ശിഷ്യൻ ഗിരിൻ ഗോവിന്ദിന്  മരുതൻകുഴിയിലെ കേരളാശ്രമത്തിൽ സെപ്റ്റംബർ 16നു സ്വീകരണം നൽകും.
ആർട്ട് ഓഫ് ലിവിങ്ങിന്‍റെ ബാംഗ്കുര്‍ ആശ്രമത്തില്‍ മാത്രം നടക്കാറുള്ള ശക്തിക്രിയ ആദ്യമായാണ് കേരളാശ്രമത്തില്‍ നടക്കുന്നത്. 16 ഉം 17 ഉം തീയതികളിലാണ് ക്രിയ. ജീവനകലയുടെ രാജ്യാന്തര പരിശീലകനായ ഗിരിന്‍ ഗോവിന്ദ്  കണ്ണൂര്‍ സ്വദേശിയാണ്. 
ആർട്ട് ഓഫ് ലിവിങ്ങിന്റെ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്സ്‌ പൂർത്തിയാക്കിയവർക്കാണ് ഈ പരിശീലനം.മൊബൈൽ; 94 46 84 57 49 , 9 8 0 9 81 35 00