Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഒന്നര വര്‍ഷമായി പീഡിപ്പിച്ചിരുന്ന 19 കാരനില്‍ നിന്നും 17 ക്കാരിയെ നാട്ടുകാര്‍ രക്ഷപെടുത്തി

ഒന്നര വര്‍ഷമായി പീഡിപ്പിച്ചിരുന്ന 19 കാരനില്‍ നിന്നും  17 ക്കാരിയെ നാട്ടുകാര്‍ രക്ഷപെടുത്തി

തലശ്ശേരി: ഒന്നര വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്ന 19 കാരന്‍റെ  പിടിയില്‍ നിന്നും നാട്ടകാര്‍ക്കിടയിലേക്ക് ഓടിക്കയറിയ 17 ക്കാരിയെ  നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൗമാരക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. 
തലശ്ശേരിയിലാണ് സിനിമ കഥയെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സംഭവം.  പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി പയ്യന്‍റെ  കയ്യില്‍ നിന്നും കുതറി ഇറങ്ങിയോടിത്. പെണ്‍കുട്ടി ഓടിക്കയറിയത്  ഘോഷയാത്രയ്ക്കിടയിലേക്ക്  ആയിരുന്നു. പിന്നാലെയെത്തിയ ആണ്‍കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പിടികൂടിയത്. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. പ്രതി ഒന്നര വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു എന്നും ഗത്യന്തരമില്ലാതെയാണ് ഇറങ്ങിയോടിയതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നതായും വിവരമുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. 19 കാരനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.