Saturday, January 20, 2018
Reg:No 91291/Kermal/2004/18734

വളപട്ടണം ബാങ്ക് തട്ടിപ്പ്; മാനേജര്‍ മുഹമ്മദ് ജലീലിനെ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റു ചെയ്തു

വളപട്ടണം  ബാങ്ക് തട്ടിപ്പ്; മാനേജര്‍ മുഹമ്മദ് ജലീലിനെ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റു ചെയ്തു

കൊച്ചി: വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ മാനേജര്‍ പിടിയില്‍. തട്ടിപ്പിനുശേഷം ഒളിവില്‍ പോയ മാനേജര്‍ മുഹമ്മദ് ജലീലിനെ ഇന്റര്‍പോള്‍ സഹായത്തോടെ വിദേശത്തുനിന്നാണ് അറസ്റ്റു ചെയ്തത്. ഒളിവില്‍ പോയ മുഹമ്മദ് ജലീല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. നാലു രാജ്യങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ബാങ്കോക്കില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. 
 
കേസില്‍ ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ 2008-2013 കാലത്താണ് തട്ടിപ്പ് നടന്നത്.  പത്തു കോടി അറുപത് ലക്ഷം രൂപയായിരുന്നു ബാങ്കില്‍ നിന്നും തിരിമറി നടത്തിയത്.