Saturday, January 20, 2018
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസ്; ലിബർട്ടി ബഷീറിന്‍റെ മൊഴിരേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസ്; ലിബർട്ടി ബഷീറിന്‍റെ മൊഴിരേഖപ്പെടുത്തി

ആലുവ: നടിയെ തട്ടികൊണ്ട്പോയി ആക്രമിച്ച കേസില്‍ നിർമാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു. ലിബർട്ടി ബഷീറിനെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
 
ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ലിബർട്ടി ബഷീർ. തനിക്കെതിരേ സിനിമാ മേഖലയിൽ നിന്നുള്ളവർ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്‍റെ മൊഴി രേഖപ്പെടുത്തിയത്..