Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കാരായി രാജന് സിബിഐ കോടതിയുടെ ശാസന

കാരായി രാജന് സിബിഐ കോടതിയുടെ ശാസന

കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ചു പൊതു പരിപാടിയില്‍ പങ്കെടുത്ത കാരായി രാജനെ സിബിഐ കോടതിയുടെ ശാസന. ഫസല്‍വധക്കേസ് പ്രതി കാരയി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. 
കണ്ണൂരിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയായിരുന്നു കോടതി രാജന് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച്  കണ്ണൂരിലെ നടന്ന അവാര്‍ഡ്ധന ചടങ്ങില്‍ രാജന്‍ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സിബിഐ കോടതിയെ സമീപിച്ചത്. കുടുംബത്തെ കാണാനാണ് കണ്ണൂരില്‍ എത്തിയതെന്നായിരുന്നു കാരയിയുടെ വിശദീകരണം.
 
എന്നാല്‍ രാജന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്. രാജന് തിരുവനന്തപുരത്ത് താമസിക്കുവാൻ നൽകിയ അനുവാദം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് പാർട്ടി നേതൃത്വത്തിലുള്ള പ്രസിൽ ജോലി ചെയ്യുന്നതിനുവേണ്ടി കോടതി നേരത്തെ ജാമ്യത്തിൽ ഇളവ് അനുവദിച്ചിരുന്നു.