Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കന്നുകാലി കടത്ത് ആരോപിച്ചു പെഹ്​ലു ഖാനെ മർദ്ദിച്ചു കൊന്ന കേസിലെ​ പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നല്‍കി പോലീസ്

കന്നുകാലി കടത്ത് ആരോപിച്ചു പെഹ്​ലു ഖാനെ മർദ്ദിച്ചു കൊന്ന കേസിലെ​ പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നല്‍കി  പോലീസ്

 ന്യൂഡൽഹി:  കന്നുകാലി കടത്ത് ആരോപിച്ചു ക്ഷീര കർഷകനായ ​പെഹ്​ലു ഖാനെ മർദ്ദിച്ചു കൊന്ന കേസിലെ ​ ആറ്​ പ്രതികൾക്കും ​രാജസ്​ഥാൻ പോലീസ് ക്ലീൻ ചിറ്റ് നല്‍കി. ഓം യാദവ്​, ഹുകും ചന്ദ്​ യാദവ്​, സുധീർ യാദവ്, ജഗ്​മാൽ യാദവ്, നവീൻ ശർമ, രാഹുല ​ൈസനി എന്നിവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്. ഗോശാലയിലെ ജീവനക്കാർ നൽകിയ സാക്ഷി മൊഴിയുടെയും മൊബൈൽ ഫോൺ ​റെക്കോർഡുകളുടെയും അടിസ്​ഥാനത്തിലാണ്​ പ്രതികളെ കേസില്‍ നിന്ന് ഒഴിവക്കിയെതന്നു​ പൊലീസ്​ നല്‍കുന്ന വിശദീകരണം.
 
ഹരിയാനയിലേക്ക്​ കന്നുകാലികളെ കൊണ്ടു വരുകയായിരുന്ന  കര്‍ഷകനായ പെഹ്​ലു ഖാനെ ആറുപേർ ചേർന്ന്​ മർദിക്കുകയായിരുന്നു. കന്നുകാലിക​െള കൊണ്ടുപോകാൻ ആവശ്യമായ അനുമതി പെഹ്​ലു ഖാന്​ ഉണ്ടായിരുന്നു. എന്നാൽ ഇവയെ കശാപ്പിന്​ കൊണ്ടുപോവുകയാണെന്ന്​ ആരോപിച്ചാണ്​ ഗോരക്ഷാ ഗുണ്ടകൾ അദ്ദേഹത്തെ ആക്രമിച്ചത്​. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ പെഹ്​ലു ഖാൻ പ്രതികളുടെ പേരുകൾ മരണമൊഴിയായി നൽകിയിരുന്നു. എന്നാൽ സംഭവം നടക്കു​മ്പോള്‍ ഇവർ നാലു കിലോമീറ്റർ അക​ലെയുള്ള ഗോശാലയിലുണ്ടായിരുന്നെന്ന്​ ജീവനക്കാർ മൊഴി നൽകിയതോടെ പൊലീസ്​ ഇവരെ കുറ്റപത്രത്തിൽ നിന്ന്​ ഒഴിവാക്കുകയായിരുന്നു​. 
 
അതേസമയം, ബി.​ജെ.പിയുമായി ബന്ധപ്പെട്ടവരാണ്​ പ്രതികളെന്നും കേസിൽ സി.ബി.​െഎ അനേവഷണം വേണമെന്നും കോൺഗ്രസ്​ ആവശ്യ​െപ്പട്ടു. ഏപ്രിൽ 13നാണ്​ പെഹ്​ലു ഖാൻ ആശുപത്രിയിൽ വച്ച്​ മരിക്കുന്നത്​. .ഗുരുതര പരിക്കേറ്റ ​െപഹ്​ലു ആശുപത്രിയിൽ വച്ച്​ മരണപ്പെടുകയായിരുന്നു.