Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വർധിപ്പിച്ചു

ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വർധിപ്പിച്ചു

ന്യൂഡൽഹി: വിദ്യാഭ്യാസത്തിനും ജോലിക്കും പിന്നാക്ക വിഭാഗങ്ങൾക്ക്​ മുൻഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വർധിപ്പിച്ചു. ഇനി മുതൽ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവർക്ക്​ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്​ ലഭിക്കും. നേരത്തെ ഇതി​​ന്‍റെ പരിധി ആറ്​ ലക്ഷമായിരുന്നു. ക്രീമിലെയർ പരിധി വർധിപ്പിച്ച ഉത്തരവ്​ ബുധനാഴ്​ചയാണ്​ പുറത്തിറങ്ങിയത്​.
ഒ.ബി.സി വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ മുൻഗണന ലഭിക്കുന്നതിനു വേണ്ടിയാണ്​ ക്രീമിലെയർ സർട്ടിഫിക്കറ്റ്​ നൽകുന്നത്​.1993ൽ ഒരു ലക്ഷം രൂപയായിരുന്നു ക്രീമിലെയർ പരിധി. ശേഷം മൂന്ന്​ തവണയായി വർധിപ്പിച്ചാണ്​ 2013ൽ ആറ്​ ലക്ഷം വരെ എത്തിയത്​. അതാണ്​ ഇപ്പോൾ എട്ടുലക്ഷമാക്കി ഉയർത്തിയത്​.  ദേശീയ പിന്നാക്ക കമീഷന്​ ഭരണഘടനാ പദവി നൽകണമെന്നാവശ്യപ്പെടുന്ന ബിൽ സർക്കാർ പാർലമ​െൻറിൽ മുമ്പ്​ അവതരിപ്പിച്ചിരുന്നു. താഴെ തട്ടിലുള്ളവർക്ക്​ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും മുൻഗണന ലഭിക്കുന്നതിന്​ കൂടുതൽ സഹായകരമാകാൻ ഒ.ബി.സി​യെ വീണ്ടും തരം തിരിക്കണമെന്നും അതിന്​ ഭരണഘടനയു​യുടെ 340 വകുപ്പ്​ പ്രകാരം ഒരു കമീഷൻ രൂപീകരിക്കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിരുന്നു.