Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്നു വീണ്ടും കെ.മുരളീധരന്‍

കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്നു വീണ്ടും കെ.മുരളീധരന്‍

കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യന്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു വീണ്ടും വ്യക്തമാക്കി  കെ.മുരളീധരന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടി പ്രസിഡന്‍റെ ആകുമ്പോള്‍ പാര്‍ട്ടിയിലെ കോമ്പിനേഷനും ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യോഗ്യരാണ്. ഉമ്മൻചാണ്ടിയുടെ യോഗ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണു കൊല്ലത്തു പ്രതികരിച്ചതെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
 
പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം പോരെന്നും ഉമ്മൻചാണ്ടി ഉന്നതസ്ഥാനത്തിനു യോഗ്യനാണെന്നും നേരത്തേ നടത്തിയ മുരളീധരന്‍റെ പ്രസ്താവനവിവാദമായിരുന്നു. ഇതു പിന്നാലെ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിനു യോഗ്യനാണെന്നാണു താൻ ഉദ്ദേശിച്ചത് എന്ന വിശദീകരണവുമായി മുരളീധരൻ രംഗത്തെത്തി. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യനാണോയെന്ന ചോദ്യത്തിന് അതെ അല്ലെങ്കിൽ അല്ല എന്ന ഉത്തരം മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളൂ എന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും മുരളീധരൻ വിശദീകരിച്ചിരുന്നു.