Saturday, January 20, 2018
Reg:No 91291/Kermal/2004/18734

പൂനയിൽ മലയാളി ഹോട്ടൽ ഉടമ മർദനമേറ്റു മരിച്ചു

പൂനയിൽ മലയാളി ഹോട്ടൽ ഉടമ മർദനമേറ്റു മരിച്ചു

പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മലയാളി ഹോട്ടൽ ഉടമ മർദനമേറ്റു മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരിച്ചത്.  കഴിഞ്ഞ 46 വർഷമായി അസീസ് പൂനയിലെ ശിവാപുരിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. ബുധനാഴ്ച ഹോട്ടൽ നിൽക്കുന്ന പാട്ടത്തിനെടുത്ത സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമയും അസീസും തമ്മിൽ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതേതുടർന്നുണ്ടായ സംഘർഷമാണ് അസീസിന്‍റെ മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. 
 
സംഘർഷത്തെ തുടർന്ന് അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അസീസിന്‍റെ മൃതദേഹം പൂന സസൂണ്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. നജ്മയാണ് ഭാര്യ. മക്കൾ: റയിസ്, റമീസ്, നജീറ, പോലീസ് കേസെടുത്തിട്ടുണ്ട്.