Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വിമർശനവുമായി ശിവസേന

 ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വിമർശനവുമായി ശിവസേന

അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടുമ്പോള്‍ വിമർശനവുമായി ശിവസേന രംഗത്ത്. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ അനാവശ്യമാണ്. മുംബൈയിലെ ലോക്കൽ ട്രെയിനുകൾ തന്നെ പ്രതിസന്ധിയിലാണെന്നും ഇവിടത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുന്നില്ലെന്നും ശിവസേന ആരോപിച്ചു.
 
വിദർഭ, മറാത്ത്‌വാഡ, കൊങ്കണ്‍ റെയിൽ പദ്ധതികളാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ പദ്ധതികളെ അവഗണിക്കുകയായിരുന്നു എന്നാണ് ആരോപണം. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഈ പദ്ധതിക്ക് കഴിയില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.