Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണിയും,തപാലിൽ മനുഷ്യ വിസർജ്യങ്ങളും

വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണിയും,തപാലിൽ മനുഷ്യ വിസർജ്യങ്ങളും

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി . പി സി ജോ‍ർജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണി . ഭീഷണിക്കത്ത് കിട്ടിയെന്ന് എം.സി.ജോസഫൈന്‍  പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസർജ്ജം ലഭിച്ചു.ദിവസം തോറും  ഒട്ടേറെ ഊമ കത്തുകൾലഭിക്കുന്നു.  കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി ജോസഫൈന്‍ ആരോപിച്ചു . ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍   പറഞ്ഞു.നടിയെ ആക്രമിച്ച കേസിൽ വളരെ ശക്തമായ നിലപാടാണ് വനിതാ കമ്മീഷൻ സ്വീകരിച്ചത്.ആക്രമണത്തിനിരയായ നടിയുടെ വീട് സന്ദർശിക്കുകയും വനിതാ കമ്മീഷൻ ചെയർപേഴ്സൺ എന്നനിലയിൽ നേരിട്ട് നടിയുടെ മൊഴിരേഖപെടുത്തുകയും ചെയ്തിരുന്നു.നടിയെ നിരന്തരം പത്ര സമ്മേളനങ്ങളിലും യോഗങ്ങളിലും അധിക്ഷേപിച്ചു സംസാരിക്കുന്ന പി സി ജോർജിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ പോലീസിന് ശുപാർശ ചെയ്തിരുന്നു.മാത്രമല്ല ആക്രമണത്തിനിരയായ നടിയും പി സി ജോർജിനെതിരെ പരാതി നൽകിയിരുന്നു.ഇതിനു ശേഷമാണ് വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് എതിരെ ഒളിയമ്പുകളും ഭീഷണിയും ലഭിച്ചത്.ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു വനിതാ കമ്മീഷൻ ചെയര്പേഴ്സന് ഇത്തരത്തിൽ ഭീഷണിയും,തപാലിൽ മനുഷ്യ വിസർജ്യങ്ങളും കിട്ടുന്നത്.