Saturday, January 20, 2018
Reg:No 91291/Kermal/2004/18734

മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും പുത്രന്മാര്‍ക്കും കോടതിയുടെ സമൻസ്

മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും പുത്രന്മാര്‍ക്കും കോടതിയുടെ സമൻസ്

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പുത്രന്മാരായ ഹസൻ, ഹൂസൈൻ എന്നിവർക്ക് കോടതി സമൻസയച്ചു. പാനമഗേറ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഈ മാസം 19നു നേരിട്ടു കോടതിയിൽ ഹാജരാവാനാണു നിർദേശം. നാഷണൽ അക്കൗണ്ടബിലിറ്റി കോടതിയാണ് സമന്‍സ് അയച്ചത്. 
 
എൻഎബി ഇവർക്കെതിരേ സമർപ്പിച്ച നാല് കേസുകൾ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആദ്യം കോടതി മടക്കിയിരുന്നു. പിഴവുകൾ തിരുത്തി എൻഎബി കേസ് വീണ്ടും സമർപ്പിച്ചതിന് ശേഷമാണ് കേസില്‍ പുതിയ നടപടി.